‘കരുതലും കൈത്താങ്ങുമായി’ മന്ത്രിമാർ; വടകര താലൂക്ക് തല അദാലത്തിൽ 240 ൽ അധികം പരാതികൾക്ക് പരിഹരമായി


വടകര:‘ കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ വടകര താലൂക്കിൽ 520 പരാതികൾ സ്വീകരിച്ചു. 230 പരാതികൾ ഓൺലൈനായും 290 എണ്ണം അദാലത്ത് വേദിയിലുമാണ് ലഭിച്ചത്. ഇതിൽ 246 പരാതികൾ പരിഹരിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.

146 എണ്ണം ഉദ്യോഗസ്ഥ തലത്തിലും ബാക്കി നൂറെണ്ണം മന്ത്രിമാരുടെ നേതൃത്വത്തിലുമാണ് പരിഹരിച്ചത്. ബാക്കിയുള്ളവയിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പരാതിയിന്മേലുള്ള നടപടികൾ അതത് സമയത്ത് പരാതിക്കാരെ അറിയിക്കും.

എംഎൽഎമാരായ ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, കലക്ടർ സ്നേഹിൽ കുമാർ സിങ്, എഡിഎം എം.മെഹറലി, അസി.കലക്ടർ ആയുഷ് ഗോയൽ, വടകര ആർഡിഒ ഷാമിൻ, സെബാസ്റ്റ്യൻ, വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദ്, ഉത്തരമേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.കീർത്തി, ഡിഎഫ്ഒ: യു. ആഷിഖ് അലി. നേതൃത്വം നൽകി.