പേരാമ്പ്ര കടിയങ്ങാടെ മീൻ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചത് നൂറിലധികം പാക്കറ്റ് ഹാൻസ്; ഒരാൾ അറസ്റ്റിൽ
കടിയങ്ങാട്: കടിയങ്ങാടെ മീൻ കടയിൽ നിന്നും ഹാൻസ് പാക്കറ്റുകൾ പിടികൂടി. കടിയങ്ങാട് പുല്ലാകുന്നത്ത് അലിയുടെ മീൻ കടയിലാണ് വിൽപ്പനക്കായി നിരോധിത പുകയില ഉത്പന്നം സൂക്ഷിച്ചത്. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 120 പാക്കറ്റ് ഹാൻസ് കണ്ടെത്തി.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ നോട്ടീസ് നൽകി വിട്ടയച്ചു. കടിയങ്ങാടും പരിസരത്തും ഇയാൾ നിരോധിത പുകയില ഉത്പന്നങ്ങൽ വില്പന നടത്തി വരികയായിരുന്നു. നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്നാണ് പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്നും പോലീസ് അറിയിച്ചു.