ഒരു മണിക്കൂറോളം നീണ്ട തിരച്ചില്‍, ആശങ്ക; രണ്ടര വയസുകാരിയുടെ മരണത്തിന്റെ ഞെട്ടലില്‍ വടകര
വടകര: വക്കീല്‍ പാലത്തിന് സമീപത്തെ പുഴയില്‍ രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുഴയും കുട്ടിയുടെ വീടും തമ്മില്‍ ഏതാണ്ട് 50 മീറ്റര്‍ മാത്രമാണ് ദൂരം. വീട്ടുകാര്‍ ഇന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടില്‍ പോയിരുന്നു. ശേഷം വീട്ടിലെത്തിയ സമയത്താണ് കുഞ്ഞിനെ കാണാതായത്. ഉടന്‍ തന്നെ വീട്ടുകാരും സമീപവാസികളും കുട്ടിക്കായി തിരച്ചില്‍ നടത്തി.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായി; വടകരയില്‍ രണ്ടര വയസുകാരി പുഴയിൽ മരിച്ച നിലയിൽ
ഏതാണ്ട് ഒരുമണിക്കൂറോളം തിരച്ചില്‍ നടത്തിയതായാണ് വിവരം. ഇതിനിടെയാണ് അയല്‍വാസിയായ ഒരാള്‍ കുട്ടിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Description: More information is out about the girl’s death in the river in Vadakara