കേരളത്തിന്റെ അഭിമാന പദ്ധതി: മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി മാർച്ച് മാസത്തോടെ പൂർത്തീകരിക്കുമെന്ന്‌ മുഖ്യമന്ത്രി


വടകര: മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി 2025 മാർച്ച് മാസം പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി. വടകര – മാഹി കനാലിന്റെ പ്രവർത്തി പുരോഗതി സംബന്ധിച്ച്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

16.95 കോടി രൂപയുടെ മൂഴിക്കൽ ലോക്ക് ബ്രിഡ്ജ് നിർമ്മാണ പ്രവർത്തി 2025 മാർച്ച് മാസം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതായും, ഇതോടൊപ്പം 7.5 കോടി രൂപയുടെ അപ്രോച്ച് റോഡ് പ്രവർത്തിയും പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

വടകര മാഹിന്റെ മൂന്നാം റീച്ചിന്റെ പ്രവൃത്തി 2025 ഡിസംബർ മാസം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതായും,17.6 കോടി രൂപയുടെ കോട്ടപ്പള്ളി പാലം നിർമ്മാണ പ്രവർത്തിയുടെ സാങ്കേതി അനുമതിക്കായുള്ള നടപടികൾ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Description: Moozhikal lock-cum-bridge work will be completed by the month of March