മൂലാട്ടെ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ചിരകാല സ്വാപ്നമായ കളിസ്ഥലമൊരുങ്ങാന്‍ ഇനി ഏറെ കാത്തിരിക്കേണ്ടതില്ല


 

മൂലാട്: മൂലാട്ടുകാരുടെ എക്കാലത്തെയും ആഗ്രഹങ്ങളില്‍ ഒന്നാണ് ആധുനിക സൗകര്യത്തോടെയുള്ള ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളും. ഈ കാത്തിരിപ്പിന് ഒരു അവസാനം കുറിക്കുകയാണ് റവന്യൂ മന്ത്രിയുടെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ്.

നിലവിലുള്ള ഗ്രൗണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന എതാണ്ട് 269 സെന്റ് റവന്യൂ നികുതി കെട്ടാത്ത ഭൂമി ലഭിച്ചാല്‍ ഗ്രാമ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സഹായത്തോട് കൂടി ഗ്രൗണ്ടും മറ്റ് അനുബന്ധ സംവിധാനങ്ങളും ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും. എന്നാല്‍ ആ ഭൂമി ലഭിക്കാനുള്ള കാലതാമസമാണ് ഈ പദ്ധതിയ്ക്ക് തടസമാവുന്നത്.

നിലവില്‍ ആ ഭൂമി ലഭിക്കാനുള്ള ശ്രമം ഇതിനകം തന്നെ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബാലുശ്ശേരി എം.എല്‍.എ കെ.എം സച്ചിന്‍ ദേവും, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി തുടങ്ങിയവര്‍ ചേര്‍ന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ് മന്ത്രി നല്‍കി.

summery: revenue minister k rajan give a special consideration to moolad play ground