നടുവണ്ണൂരില്‍ നിന്നും 53000 രൂപ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി പരാതി


നടുവണ്ണൂര്‍: നടുവണ്ണൂരില്‍ നിന്നും 53000 രൂപ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി പരാതി. ജവാന്‍ സ്റ്റോപ്പിനടുത്തുള്ള വഴിയില്‍വെച്ച് ഞായറാഴ്ച വൈകുന്നേരം 6.30നാണ് കൊക്കല്ലൂര്‍ സ്വദേശി വിപിന്‍ദാസിന്റെ പണം നഷ്ടമായത്.

കുറുങ്ങോട്ട് കണ്ടി രാജന്റെ വീട്ടില്‍ കല്ല്യാണത്തിനായി പോകവെ വീടിന് സമീപത്തുള്ള വഴിയില്‍ വണ്ടി നിര്‍ത്തി നടന്നുപോകുന്നതിനിടെയാണ് പണം നഷ്ടമായത്. കല്ല്യാണ വീട്ടിലെത്തിയ ഉടന്‍ പണം നഷ്ടമായെന്ന് മനസിലായ വിപിന്‍ദാസ് തിരിച്ചെത്തിയപ്പോള്‍ പണം പൊതിഞ്ഞ കടലാസ് വണ്ടിയ്ക്ക് അരികില്‍ നിന്നും കിട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പണം ആര്‍ക്കെങ്കിലും കളഞ്ഞുകിട്ടിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെടുക:

വിപിന്‍ദാസ്- 6282044580