കമ്മ്യൂണിസ്റ്റ് നേതാവ്‌ പി.കേളപ്പന്‍ നായരുടെ ഓര്‍മകളില്‍ മൊകേരി


മൊകേരി: പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനും സിപിഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. കാലത്ത് മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി.പി നാണു പതാക ഉയർത്തി.

തുടര്‍ന്ന്‌ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വി.വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, കെ.കെ മോഹൻദാസ്, ടി സുരേഷ്, ടി സുരേന്ദ്രൻ, പി ഭാസ്കരൻ, പി.പി ശ്രീജിത്ത് എം, പി കുഞ്ഞിരാമൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് എ സന്തോഷ്, വി.പി നാണു, ലയ പി, എം.പി ദിവാകരൻ, സി.പി ബാലൻ എന്നിവര്‍ നേതൃത്വം നൽകി.