ചലച്ചിത്രങ്ങളെ കുറിച്ച് കൂടുതലറിയാം; മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ ഫിലീം തിയേറ്റർ ക്ലബ്ബിന് തുടക്കമായി
നാദാപുരം: മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ ഫിലീം തിയേറ്റർ ക്ലബ്ബ് ഉദ്ഘാടനവും എം ടി വാസുദേവൻ നായർ അനുസ്മരണവും സംഘടിപ്പിച്ചു. ഫിലീം തീയേറ്റർ ക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാ താരം ഗായത്രി വർഷ നിർവ്വഹിച്ചു. എം ടി അനുസ്മരണം അക്കാദമി ചെയർമാൻ പ്രൊഫ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
വി കെ ജോബിഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഉപകേന്ദ്രം ചെയർമാൻ വിസി ഇഖ്ബാൽ അധ്യക്ഷനായി. ചേതന റാസൽഖൈമയ്ക്ക് വേണ്ടി വി പി ഷാജി കായക്കൊടി, എം പി രാജേഷ് എന്നിവർ സ്പോൺസർ ചെയ്ത ബിഗ് ടിവി സമർപ്പിച്ചു. സംസ്ഥാന സ്കൂൾ കലോത്സവ ഗാനരചയിതാവ് ശ്രീനിവാസൻ തൂണേരിക്ക് ആദരിച്ചു. കലാത്സവ വിജയികളെ അനുമോദിച്ചു. അശോകൻ തണൽ വരച്ച ഗായത്രി വർഷയുടെ ഛായ ചിത്രം കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, രജീന്ദ്രൻ കപ്പള്ളി,അഡ്വ കെ സജീവൻ,സി ടി കെ സമീറഎ മോഹൻദാസ്,സി എച്ച് മോഹനൻ, എരോത്ത് ഫൈസൽ, കുറവമ്പത്ത് നാസർ ,വി രാജീവ്,എം കെ ശശി, എ കെ ഹരിദാസൻ, എസ് എം അഷറഫ്, കരയത്ത് ഹമീദ്
എന്നിവർ സംസാരിച്ചു.