ബോക്‌സ് ഓഫീസില്‍ കുതിച്ച് മോഹന്‍ലാലിന്റെ ‘തുടരും’; പ്രേക്ഷകമനം കവര്‍ന്ന് കൊയിലാണ്ടിക്കാരി അമൃതവര്‍ഷിണി


കൊയിലാണ്ടി: തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചത് കൊയിലാണ്ടി പന്തലായനി സ്വദേശിനി അമൃത വര്‍ഷിണിയാണ്.


ആക്ഷനും ഇമോഷനും റിവഞ്ചും ഫാമിലി ഡ്രാമയും എല്ലാം കൂടി കൂടിച്ചേരുന്ന ചിത്രത്തില്‍ അമൃതവര്‍ഷിണിയുടെ പ്രകടനവും പ്രേക്ഷക പ്രീതിനേടിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം താരമായ ഈ പെണ്‍കുട്ടി സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് ഏറെ പരിചിതയാണ്.

പന്തലായനി പടിഞ്ഞാറയില്‍ പ്രവീണിന്റെയും കോമത്തുകര സ്വദേശിനി സായി ബിനുവിന്റെയും മകളാണ്. നേവിയില്‍ ഉദ്യോഗസ്ഥനായ പ്രവീണും കുടുംബവും എറണാകുളത്താണ് താമസം. കേന്ദ്രീയ വിദ്യാലയത്തില്‍ പത്താംതരത്തിലേക്ക് പ്രവേശിക്കുകയാണ് അമൃതവര്‍ഷിണിയിപ്പോള്‍.