സി.എച്ച് സെന്ററിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് മുഹമ്മദ് സഹദാനും; തന്റെ കൊച്ചു സമ്പാദ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി എല്‍.കെ.ജി വിദ്യാര്‍ഥി
അരിക്കുളം: സി.എച്ച് സെന്ററിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് മുഹമ്മദ് സഹദാന്‍ തന്റെ കൊച്ചു സമ്പാദ്യം നല്കി റമളാന്‍ കളക്ഷന്റെ ഭാഗമായി. മാവട്ട് ശാഖയിലെ പി.എം. സാജിദ് റഹ്മാനിയുടെ മകന് കൊച്ചു സഹദാന്‍ ഒരു വര്‍ഷക്കാലം തനിക്ക് മിഠായി വാങ്ങാന്‍ രക്ഷിതാക്കളും ബന്ധുക്കളും നല്കിയ നാണയത്തുട്ടുകള്‍ സ്വരൂപിച്ച് വച്ച തന്റെ കൊച്ചു സമ്പാദ്യം സി.എച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്.
എല്‍.കെ.ജി വിദ്യാര്‍ഥിയാണ് മുഹമ്മദ് സഹദാന്‍. പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം വി.വി.എം. ബഷീര്‍ മാസ്റ്റര്‍ മുഹമ്മദ് സഹദാനില് നിന്നും പണക്കുടുക്ക ഏറ്റുവാങ്ങി.
പി.കെ. കുഞ്ഞമ്മദ് കുട്ടി, എം.എ. മുഹമ്മദ് കാസിം, നെല്ലിയേരി കുഞ്ഞബ്ദുള്ള, തൗബ കുഞ്ഞമ്മദ്, റഷീദ് മാസ്റ്റര്‍, നവാസ് പി.കെ.എം, എം.എം. കുഞ്ഞമ്മദ് എന്നിവര്‍ പങ്കെടുത്തു.