വയോജനങ്ങളുടെ ശ്രദ്ധയ്ക്ക്! നിങ്ങളെ പരിശോധിക്കാനായി ഒരോ പ്രദേശത്തേക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എത്തുന്നു; നവംബര്‍ ഇരുപത്തിനാലിന് പരിശോധന മുയിപ്പോത്ത് സബ് സെന്ററില്‍
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നവംബര്‍ 24ന് മുയിപ്പോത്ത് സബ് സെന്ററില്‍ വെച്ച് രോഗികളെ പരിശോധിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും ചേര്‍ന്ന് വയോജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് പരിശോധന. 60 വയസ്സു കഴിഞ്ഞ രോഗികളെ ഓരോ പ്രദേശത്തും ചെന്ന് പരിശോധന നടത്തി അത്യാവശ്യമുള്ള മരുന്നുകള്‍ അവിടെവച്ച് തന്നെ നല്‍കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
24ാം തിയ്യതി വ്യാഴാഴ്ച രാവിലെ 9 മണിമുതല്‍ 12:30 വരെ മുയിപ്പോത്ത് വെച്ച് രോഗികളെ പരിശോധിക്കുന്നത്. പരിശോധനയ്ക്ക് വേണ്ടി എത്തുമ്പോള്‍ ആദ്യത്തെ തവണ ഒരിക്കല്‍ മാത്രം ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി രജിസ്‌ട്രേഷന് വേണ്ടി കരുതേണ്ടതാണ്.

മാസത്തില്‍ രണ്ട് തവണ ഓരോ പ്രദേശത്തും ചെന്ന് രോഗികളെ പരിശോധിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികളെയോ കിടപ്പിലായ രോഗികളെയോ പരിശോധനയ്ക്ക് എത്തിക്കേണ്ടതില്ല.
[miid3]