എം.എൻ ട്രസ്റ്റ് പ്രമുഖ സഹകാരി പുരസ്ക്കാരം മനയത്ത് ചന്ദ്രന്


വടകര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന മലയിൻകീഴ് എം.എൻ ബാലകൃഷ്ണൻ നായരുടെ സ്മരാണർത്ഥം എം.എൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രമുഖ സഹകാരി പുരസ്ക്കാരം മനയത്ത് ചന്ദ്രന്. 11111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.
എം.എൻ ട്രസ്റ്റ് സമിതിയാണ് പുരസ്ക്കാര ജേതാവിനെ തീരുമാനിച്ചത്.

എം. എൻ ൻ്റെ 34-ാമത് ചരമവാർഷിക ദിനമായ ജൂലൈ 15ന് പുരസ്ക്കാരം വിതരണം ചെയ്യും. മലയിൻകീഴ് എം എൻ ബാലകൃഷ്ണൻ നായർ സ്മാരക സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് പുരസ്ക്കാരം കൈമാറുകയെന്ന് ട്രസ്റ്റ് ചെയർമാൻ എൻ.എം.നായർ സെക്രട്ടറി അഡ്വ.എൻ.ബി പത്മകുമാർ സമിതിയംഗം മേപ്പൂക്കട മധു എന്നിവർ അറിയിച്ചു. [ mid2]