പഠന മികവിനായി പുത്തന്‍ സൗകര്യങ്ങളിലേക്ക്; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളിനി പുതിയ ക്ലാസ്മുറികളിലിരുന്ന് പഠിച്ച് തുടങ്ങാം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച വി.എച്ച്.എസ്.സി കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായ ചങ്ങില്‍ അസി. എക്‌സികക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് റിപ്പോര്‍ട്ടും, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഡോ.സെഡ്.എ.അന്‍വര്‍ ഷമീം അക്കാദമിക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍.എസ്.ക്യൂ.എഫ് ലാബ് ഉദ്ഘാടനം വി.എച്ച്.എസ്.സി അസി.ഡയറക്ടര്‍ ഉബൈദുള്ള നിര്‍വഹിച്ചു.

എസ്.എസ്.എല്‍.സി ഉന്നത വിജയികള്‍ക്കുള്ള ഉപഹാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വിതരണം ചെയ്തു. ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു അനമോദിച്ചു. ഡോക്ടറേറ്റ് ലഭിച്ച ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലിനേയും, ഗാന്ധി വായന സംഘാടകരേയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

ഉന്നത വിജയം നേടിയതിനുള്ള ഉപഹാരങ്ങള്‍ മൂന്നു വിഭാഗങ്ങളുടേയും പ്രിന്‍സിപ്പല്‍മാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി രമ്യ എന്നിവരില്‍ നിന്നും സ്വീകരിച്ചു.

എന്‍.എം.എം.എസ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ വിതരണം ചെയ്തു. രാജ്യപുരസ്‌കാര്‍ ഉപഹാര സമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി രമ്യ നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട എന്റോവ്‌മെന്റുകള്‍ വിതരണം ചെയ്തു.

സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ടി.കെ പ്രമോദ് കുമാര്‍ നന്ദി രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പ്രശാന്ത്, പി.ടി.എ.വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, എസ്.എം.സി ചെയര്‍മാന്‍ എം.എം ബാബു, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.നിഷിദ്, അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, ഇ.അശോകന്‍, എം.എം അഷ്‌റഫ്, എം.കെ രാമചന്ദ്രന്‍, മധു പുഴയരികത്ത്, മേലാട്ട് നാരായണന്‍, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു

summary: MLA T P Ramakrishnan inaugurated the newly constructed VHSC building at meppayyur GVHSS