‘ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ടിപി കേസിലെ പ്രതിഭാ​ഗം വക്കീൽ, എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്’; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ


വടകര: ടി പി കേസിൽ പ്രതിഭാ​ഗത്തിന് വേണ്ടി വാദിച്ച വക്കീലാണ് ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എൽഎ. ഇത് ഒരു കൊലപാതകം ആണെന്ന് ശരിവയ്ക്കുന്നതിനുള്ള എല്ലാ തെളിവുകളും ഉണ്ട്. യാത്രയയപ്പ് ചടങ്ങിന് ശേഷം ക്വാട്ടേഴിസിന്റെ താക്കോൽ നവീൻ ബാബു തിരിച്ച് നൽകിയെന്ന് പറയുന്നുണ്ട്. പിന്നെ എങ്ങൻെ റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയ അദ്ധേഹം ക്വാട്ടേഴ്സിനുള്ളിൽ പ്രവേശിച്ചെന്ന് കെ കെ രമ ചോദിച്ചു.

ദിവ്യ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് അഴിമതിയാരോപണം നടത്തിയതിന് പിന്നിൽ വ്യക്തമായ തിരക്കഥയുണ്ടെന്ന് എം എൽഎ പറഞ്ഞു. പല കാര്യങ്ങളും ദുരൂഹമായി തുടരുകയാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. പുറത്തുനിന്നുള്ള ഏജൻസിയെകൊണ്ട് സംഗ്രമായ അന്വേഷണം നടത്തണമെന്നും അവർ വ്യക്തമാക്കി.