ജനകീയമുക്കുകാര്‍ക്കിനി സുഖകരമായ യാത്ര; ചാലില്‍ മുക്ക്- തറയത്ത് മുക്ക് റോഡ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ജനകീയമുക്കിലെ ചാലില്‍മുക്ക്- തറയത്ത്മുക്ക് റോഡ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. കെ എം വിനോദന്‍, മാരാത്ത് മനോഹരന്‍ ,കെ മനോജ്, കെ രതീഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം വി.പി. ശ്രീജ സ്വാഗതവും ചാലില്‍ പത്മനാഭന്‍ നന്ദിയും പറഞ്ഞു.