മിഷൻ അർജുൻ; മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി, രക്ഷാപ്രവർത്തനം സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നു


കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി. രക്ഷാ പ്രവർത്തനം സംബന്ധിച്ച് മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി.

ദൗത്യസംഘം നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് കേരള സർക്കാരിനുള്ളതെന്നും മന്ത്രി നിലപാടറിയിച്ചു.

യോഗത്തിൽ എംകെ രാഘവൻ എംപി, ലിന്റോ ജോസഫ് എം എൽ എ , അഷറഫ് എംഎൽഎ, സതീഷ് എംഎൽഎ, ഉത്തര കന്നഡ ജില്ലാ കലക്ടർ , എസ് പി തുടങ്ങിയവരും പങ്കെടുത്തു.