കാപ്പാട് നിന്ന് കാണാതെയായ വീട്ടമ്മയെ കണ്ടെത്തി


കൊയിലാണ്ടി: കാണാതെയായ കാപ്പാട് സ്വദേശിനിയായ വീട്ടമ്മയെ കണ്ടെത്തി. കാപ്പാട് പനന്താറ്റിൽ ചന്ദ്രികയെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഒൻപതു മണിയോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത് എന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഒക്ടോബർ ഏഴാം തീയ്യതി ആണ് ഇവരെ കാണാതായത്. കാപ്പാടു നിന്ന് കൊയിലാണ്ടിയിലുള്ള മകളുടെ വീട്ടിൽ എത്തിയതായിരുന്നു ചന്ദ്രിക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ്. ഏറെ വെെകിയും വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രിക കൊയിലാണ്ടിയിലില്ലെന്ന് മനസിലായത്.

ഇതിനെത്തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇവരെ കണ്ടെത്തിയ ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ചെന്ന് ജാമ്യമെടുത്തതായി ബന്ധുക്കൾ പറഞ്ഞു.