കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും കാണാതായ വയോധികന്‍ മരിച്ച നിലയില്‍; കാണാതായത് രണ്ടുദിവസം മുമ്പ്


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ പറമ്പില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടത്.

പേരാമ്പ്രക്കുന്ന് മോഹനന്‍ (80) ആണ് മരണപ്പെട്ടത്. ഒക്ടോബര്‍ 12 മുതലാണ് മോഹനനെ കാണാതായത്. ബന്ധുക്കള്‍ പെരുവണ്ണാമൂഴി സ്റ്റേഷനില്‍ പരാതി നല്‍കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: കല്ല്യാണി. മക്കള്‍: സുനിത (ആവള), സുധീര്‍, സൂരജ്. മരുമക്കള്‍: രാജീവന്‍, ബീന(കോടേരിച്ചാല്‍).