പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ വന്ന് മടങ്ങിയ വയോധികനെ കാണാതായതായി പരാതി



പേരാമ്പ്ര: കണ്ണൂര്‍ സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. കണ്ണൂര്‍ മുണ്ടേരി സ്വദേശി അമ്മദിനെയാണ് കാണാതായതായിട്ടുള്ളത്. എഴുമ്പത്തിയഞ്ച് വയസ്സാണ്. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ വന്ന് തിരികെ പോവുന്നതിനിടെയിലാണ് അമ്മദിനെ കാണാതായത്.


ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9495494432, 8943779986 എന്നീ നമ്പറിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കേണ്ടതാണ്.