തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് കോയമ്പത്തൂരിൽ നിന്ന്


കോഴിക്കോട്: തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് കുട്ടിയെ കാണാതായത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് റെയിൽവേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞ് 14 വയസ്സുകാരി വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടക്കത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

[mi