വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ദുരിതം; മന്ദങ്ങാപറമ്പത്ത് – പാറ കുളങ്ങര – ഊരള്ളൂര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യം
അരിക്കുളം: മന്ദങ്ങാപറമ്പത്ത് – പാറക്കുളങ്ങര- ഊരള്ളൂര്‍ റോഡില്‍ പുതിയ ബസ് സര്‍വീസ് അനുവദിക്കണമെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പ്രവര്‍ത്തക സമിതി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ ദുരിതത്തിലാണെന്നും ഈ റൂട്ടില്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് അരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അരിക്കുളം പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പാറ കുളങ്ങര. ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സമയത്ത് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. ഈ റൂട്ടില്‍ ആകെ ഒരു ബസ്സ് സര്‍വിസ് മാത്രമാണുള്ളത്. പേരാമ്പ്ര – കൊയിലാണ്ടി റൂട്ടിലാണ്് ഈ ബസ്സ് സര്‍വ്വിസ്. എന്നാല്‍ സ്‌ക്കൂള്‍ സമയങ്ങളിലല്ല ഇതിന്റെ സമയ ക്രമം.
ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ക്ലാസുകള്‍ കൂടി ആരംഭിച്ചതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സമീപ പഞ്ചായത്തുകളില്‍ നിന്നും സ്‌ക്കുളില്‍ എത്താന്‍ കഴിയാതെ വിദ്യര്‍ത്ഥികള്‍ ബുദ്ധിമുട്ടുകയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസ്സ് സര്‍വീസ് ആരംഭിച്ച് യാത്ര ക്ലേശം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.രാരു കുട്ടി അദ്ധ്യക്ഷ്യം വഹിച്ചു. എസ് മുരളിധരന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, ശ്രീധരന്‍ കപ്പത്തൂര്, യൂസഫ് കുറ്റിക്കണ്ടി, കെ.കെ ബാലന്‍, അനില്‍കുമാര്‍ അരിക്കുളം, റിയാസ് ഊട്ടേരി, മുഹമ്മദ് എടച്ചേരി, കെ ശ്രീകുമാര്‍, ടി.കെ ശശി, ഗിരിഷ് ഊരള്ളുര്‍ എന്നിവര്‍ സംസാരിച്ചു.