ജോലി തേടി മടുത്തോ ? ന്യൂനപക്ഷ കമ്മീഷന്റെ ‘സമന്വയം’ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് 30ന്


കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30-ന് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്സില്‍ പകല്‍ 10-ന് നടക്കും.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18-50 വയസ്സിനിടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പാണ് സമന്വയം നടത്തുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍രഹിതരായ അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ വൈജ്ഞാനിക/തൊഴില്‍ പരിചയവും നൈപുണി പരിശീലനവും നല്‍കി യോഗ്യതയ്ക്കനുസൃതമായ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതാണ് സമന്വയം പദ്ധതി.

Description:Minority Commission's 'Samanvayam' job registration camp on 30