മരവുമായി മിന്നൂസ് ലോറികള്‍ പെരുമ്പാവൂരേക്ക്; ഇന്നത്തെ യാത്ര ഇവാന്‍ മോനൊരു കൈത്താങ്ങിനായ്


പേരാമ്പ്ര: എസ്.എം.എ രോഗബാധിതനായ ഇവാന്‍ മോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മിന്നൂസ് മരം ലോറികള്‍ ഇന്ന് റോഡിലിറങ്ങും.

ചെമ്പനോട, പശുക്കടവ്, മുള്ളന്‍കുന്ന്, കണ്ണൂര്‍ പേരാവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പെരുമ്പാവൂരിലേക്കാണ് ലോറികള്‍ മരം കയറ്റി പോവുന്നത്. വൈകുന്നേരത്തോടെയാണ് ലോറികള്‍ യാത്ര ആരംഭിക്കുക.

ഇന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന പണം ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് വിനിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മിന്നൂസ് മാനേജ്‌മെന്റ് ആന്റ് സ്റ്റാഫ്‌സ് അറിയിച്ചു.

summery: minnus wood lorries will hit the road today to raise fund for ivan’s treatment