വികാരനിര്‍ഭരമായി കൂടിക്കാഴ്ച; മുസ്ലിംലീഗിന്റെ സമുന്നത നേതാവായ കെ.എസ് മൗലവിയെ മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയൂരിലെ വീട്ടില്‍ സന്ദര്‍ശിച്ചു


വെള്ളിയൂര്‍: മുസ്ലിംലീഗിന്റെ സമുന്നത നേതാവും മുന്‍പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജനാബ് കെ.എസ് മൗലവിയെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കെ.എസ് മൗലവിയുടെ വെള്ളിയൂരിലെ വീട്ടിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്.

ആദ്യമായി പേരാമ്പ്രയില്‍ മത്സരിച്ച സമയത്ത് മന്ത്രിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന ജനാബ് കെ.എസ് മൗലവിയുമായുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായി.

കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ കെ.കെ നാരായണന്‍, കെ.എം പോള്‍സണ്‍, എന്‍.ജി.ഒ ഫ്രണ്ട് നേതാവ് കെ.പി സമീര്‍, ഡോക്ടര്‍ കെ.വി അബു, ഇ.ടി ഹമീദ്, കെ.എം നസീര്‍, മക്കളായ ഡോക്ടര്‍ കെ.എം നസീര്‍, മുനീര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.