ചെമ്മരത്തൂരിലെ നവീകരിച്ച സി.പി.ഐ ഓഫീസും ഗോവിന്ദ പതിയാർ സ്മാരക ഗ്രന്ഥാലയവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും; സംഘാടക സമിതിയായി


ചെമ്മരത്തൂർ: ചെമ്മരത്തൂരിലെ
നവീകരിച്ച സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കെ.പി.കേളപ്പൻ സ്മാരകത്തിൻ്റെയും എം.പി.ഗോവിന്ദ പതിയാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെയും ഉൽഘാടനം 2025 ഫിബ്രവരി 9 ന് റവന്യൂ വകുപ്പ് മന്ത്രി സഖാവ് കെ.രാജൻ നിർവ്വഹിക്കും. സ്വാഗതസംഘം രൂപീകരണ യോഗം പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

1984 ലാണ് ചെമ്മരത്തൂരിലെ
സി.പി.ഐയുടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.അച്യുത മേനോൻ നിർവ്വഹിച്ചത്. ഇപ്പോൾ ഗ്രന്ഥാലയം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ
പുതുക്കിപണിയുകയായിരുന്നു. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ
യോഗത്തിൽ പി.പി.രാജൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സിക്രട്ടറി കെ.പി.പവിത്രൻ മാസ്റ്റർ, കെ.കെ.കുമാരൻ മാസ്റ്റർ, ചന്ദ്രൻ പുതുക്കൂടി, കെ.കെ.രവീന്ദ്രൻ, ശിവാദാസൻ.എ.കെ, കെ.ടി.കെ. നാരായണൻ, രാജേഷ്.കെ.കെ, രജീഷ്.ആർ.വി, ശ്രീജിത്ത്.എ.പി,
ലിസിത.സി.പി, ശോഭ പുതുക്കുടി, സനൽ രാജ്, രവി.സി.പി, ചന്ദ്രി.സി.പി എന്നിവർ
സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.പി.എ.സിയുടെ ഒളിവിലെ ഓർമ്മകൾ
നാടകവും ഉണ്ടായിരിക്കും.

Summary: Minister K. Rajan will inaugurate the renovated CPI office and Govinda Pathiyar Memorial Library at Chemmarathur; As the organizing committee