ചോറോട് മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച നിലയിൽ


ചോറോട്: അമൃതാനന്ദമയി സ്റ്റോപ്പിന് സമീപം സ്റ്റേഡിയം ഗ്രൗണ്ടിൽ സ്ഥാപിച്ച മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച നിലയിൽ. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. രാത്രി പരിചയം ഇല്ലാത്ത ഒരു കൂട്ടം പേർ സ്ഥലത്തുണ്ടായിരുന്നു. ഇവരാണോ അക്രമത്തിന് പിന്നിലെന്ന് സംശയമുള്ളതായി വാർഡം​ഗം റിനീഷ് പറഞ്ഞു.

പകൽ സമയങ്ങളിൽ പോലും ഇവിടെ യുവാക്കൾ സംഘടിച്ചെത്തുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രദേശത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യം ഉയരുന്നുണ്ട്. മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസിൽ പരാതി നൽകി.