ഇനി വേറെ ലെവൽ; ഇൻസ്റ്റൻറ് ബട്ടർ ഇടിയപ്പം, ഇൻസ്റ്റൻറ് ഗീ ഉപ്പുമാവ് എന്നിവ വിപണിയിലെത്തിച്ച് മിൽമ


തിരുവനന്തപുരം: ഇൻസ്റ്റൻറ് ബട്ടർ ഇടിയപ്പം, ഇൻസ്റ്റൻറ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് മിൽമ. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകർഷകരുടെ വരുമാന വർധനവും ലക്ഷ്യമാക്കിയാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചത്.

സഹകരണ എക്സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ ഉത്പന്നങ്ങളുടെ വിപണോദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവർ നിർവഹിച്ചു. മിൽമ ഇൻസ്റ്റൻറ് ബട്ടർ ഇടിയപ്പം മന്ത്രി വി. എൻ വാസവനും മിൽമ ഇൻസ്റ്റൻറ് ഗീ ഉപ്പുമാവ് മന്ത്രി ജെ. ചിഞ്ചുറാണിയുമാണ് പുറത്തിറക്കിയത്.