എങ്ങനെ കൃത്യമായി പല്ലുതേക്കാം, സംരക്ഷിക്കാം; ‘ടൂത്ത് ബ്രഷ് ഡേ” യിൽ ഓർക്കാട്ടേരി എൽ.പി സ്‌കൂളിൽ കുട്ടികള്‍ക്കായി ‘പാൽ പുഞ്ചിരി’


ഓർക്കാട്ടേരി: ‘ടൂത്ത് ബ്രഷ് ഡേ’യില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ ഓർക്കാട്ടേരി എൽ.പി സ്‌കൂള്‍. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെയും സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പാൽപുഞ്ചിരി” ബോധവൽക്കരണ ക്ലാസ് കുട്ടികള്‍ക്ക് നവ്യാനുഭവമായി.

സ്‌കൂളിലെ മുഴുവൻ കുട്ടികളും ഒരേസമയം എങ്ങനെ കൃത്യമായ രീതിയിൽ പല്ലുതേക്കാം എന്നതിനെക്കുറിച്ച് ഓൺലൈൻ ക്ലാസിന്റെ സഹായത്തോടുകൂടി കൃത്യമായ പരിശീലനം നേടി. ശരിയായ രീതിയിൽ പല്ല് കേടുകൂടാതെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി കേരളത്തിലെ രണ്ടര ലക്ഷം കുട്ടികൾക്കാണ് ഒരേസമയം പരിശീലനം നൽകിയത്.

മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനമായി ഒരു ബ്രഷും പേസ്റ്റും അസോസിയേഷൻ നൽകി. ഡോക്ടർ സനൽ ജയരാജൻ, ഡോക്ടർ സുഹാന സലാം, ഡോക്ടർ കെ ശരത്ത്, ഡോക്ടർ രാഹുൽ അരവിന്ദ്, ഹെഡ്മിസ്ട്രസ് കെ ബീന ടീച്ചർ, സുമനന്ദിനി ടീച്ചർ, പി കിരൺജിത്ത് മാസ്റ്റർ, കെ.പി ഷിബിൻ മാസ്റ്റർ, അജിഷ ടീച്ചർ, പ്രമീള ടീച്ചർ, സി കെ ബിനീഷ ടീച്ചർ എന്നിവർ നേതൃത്വം നല്‍കി.

Description: ‘Milk smile’ for children at Orkkatteri LP School on ‘Toothbrush Day’