കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥൻ മരിച്ചു


കോഴിക്കോട്: ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളത്തിനടുത്ത് താമസിക്കുന്ന കര്‍ളങ്കോട്ട് സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്.

വീടിന്റെ ടെറസില്‍ കയറിയയതായിരുന്നു സമദ്. ഇതിനിടയിൽ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലും പിന്നാട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സമദ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.