ചേമഞ്ചേരിയിൽ മധ്യവയസ്‌ക്ക കിണറ്റില്‍ വീണ് മരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മധ്യവയസ്‌ക്ക കിണറ്റില്‍ വീണ് മരിച്ചു. തുവ്വക്കോട് വെട്ട്കാട്ട്കുനി ഷീല ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.
ഇന്ന് രാവിലെ വീട്ടിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു.

ഭര്‍ത്താവ്: വിശ്വന്‍.
മക്കള്‍: അനഘ, അശ്വേഷ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.
Summary: Middle-aged woman dies after falling into well in Tuvvakode.