പേരാമ്പ്രയിലെ ലോഡ്ജില്‍ കാരയാട് സ്വദേശിയായ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജില്‍ കാരയാട് സ്വദേശിയായ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരയാട് നെല്ലിയുള്ള പറമ്പില്‍ പ്രമോദ് (ഗോപി) ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് പ്രമോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെയാണ് പ്രമോദ് ലോഡ്ജില്‍ റൂം എടുത്തത്. രാത്രി വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കോണ്‍ട്രാക്ടര്‍ ആണ് മരിച്ച പ്രമോദ്. ഭാര്യ. ഷൈമ. മക്കള്‍:കര്‍ണിക, കാര്‍ത്തിക്. മൃതദേഹം ഇന്‍ക്യുസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Summary: Middle-aged man from Karayad found hanging in private lodge in Perambra.