1000 കുളങ്ങള്‍ നാടിനായി സമര്‍പ്പിക്കും; മാര്‍ച്ച് 22 ലോക ജലദിനത്തില്‍ പരിപാടിയുമായി പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍


പേരാമ്പ്ര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 22 ലോക ജലദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 1000 കുളങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്നു പദ്ധതി പേരാമ്പ്രയില്‍.

പരിപാടിയുടെ പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, മെമ്പര്‍ ബിന്ദു സജി, ജോയിന്റ് ബി.ഡി.ഒ ശൈലേഷ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സ്റ്റാഫ് അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, മേറ്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.