‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’: കാൻസർ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂർ: ആരോഗ്യം ആനന്ദം-അകറ്റാം അർബുദം കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി മേപ്പയ്യൂരില്‍ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ പങ്കജൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.നജില എം.എ വിഷയാവതരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീത കെ.എം ആശംസകൾ നേർന്ന് സംസാരിച്ചു. അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുലൈഖ എം.പി നന്ദി പറഞ്ഞു.
Description: Meppayyur village panchayat with popular campaign for cancer prevention