ഇവാന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ മേപ്പയ്യൂരിലെ സംയുക്ത ട്രേഡ് യൂനിയന്‍ കൈകോര്‍ത്തു; സമാഹരിച്ച ഫണ്ട് ഭാരവാഹികള്‍ക്ക് കൈമാറി
മേപ്പയ്യൂര്‍: സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ സമാഹരിച്ച ഫണ്ട് കൈമാറി.
യൂണിയന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒരു ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി മുന്നൂറ്റിനാല്‍പ്പത് രൂപ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഇവാന്‍ ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാനും ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റുമായ ഉണ്ണി വേങ്ങേരിക്ക് നല്‍കി.
കോഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ മുജീബ് കോമത്ത് അധ്യക്ഷനായി. ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ സിദ്ദീഖ് തങ്ങള്‍ പാലേരി, സി.എം സത്യന്‍, എന്‍.എം കുഞ്ഞിക്കണ്ണന്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, വി ഷൈജു, എം.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
summery: meppayyur tried union handed over the fund raised for the treatment of ivan