പുത്തന്‍ മോടിയിലേക്ക്; മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം സയ്യിദ് അലി തങ്ങള്‍ പാലേരി നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ഹോണസ്റ്റി അധ്യക്ഷനായി. മഹല്ല് ഖാസി കെ നിസാര്‍ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി.

ടൗണ്‍ പള്ളി ഖത്തീബ് ശിഹാബ് മാഹിരി, മഹല്ല് പ്രസിഡന്റ് കെ.കെ കുഞ്ഞമ്മത് ഹാജി, സെക്രട്ടറി കൊടുമയില്‍ അസ്സെനാര്‍ ഹാജി, കൊടുമയില്‍ കുഞ്ഞമ്മത്, എം.എം അഷറഫ്, കെ.കെ സീതി, വി.പി കുഞ്ഞബ്ദുല്ല ഹാജി,സി.കെ അബ്ദുറഹിമാന്‍, സി.അസ്സെനാര്‍, എ.ടി.സി അമ്മത്, നിസാര്‍ ദാരിമി, ഷംസുദ്ദീന്‍ കമ്മന, സി.കെ ജലീല്‍, വി.എം.സി റഷീദ്, ഇ കുഞ്ഞിമൊയ്തി, കെ.കെ സിറാജുദ്ദീന്‍, കെ.കെ നാസര്‍ സംസാരിച്ചു.