‘സേ യേസ് ടു ലൈഫ് നോ ടു ഡ്രഗ്‌സ്’ ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനവുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ എസ്.പി.സി യൂണിറ്റ്


മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എസ്.പി.സി യൂണിറ്റിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ‘സേ യേസ് ടു ലൈഫ്, നോ ടു ഡ്രഗ്‌സ് ‘ എന്ന പേരിലുള്ള പരിപാടി കൊയിലാണ്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡോ. ബിനു ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ എന്നും മുന്‍നിരയിലാണ് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എസ്.പി.സിയെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ എസ്.പി.സി അംഗങ്ങള്‍ ചെയ്തു വരുന്നത് ഏറെ പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.ഷിജു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. എ.സി.പി ഒ.കെ. ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ എസ്.പി.സി ഓഫീസര്‍ കെ.സുധീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുമാരി വി.പി.അനുനന്ദ നന്ദി രേഖപ്പെടുത്തി.