സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതി; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള നാളെ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായാണ്
മേള നടത്തുന്നത്.
നാളെ ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേള പ്രസിഡന്റ് കെ. ടി രാജന്‍ ഉദ്ഘാടനം ചെയ്യും. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍, കെ.എ.ഐ.എഫ്.ടി രജിസ്‌ട്രേഷന്‍, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയും മേളയില്‍ ലഭിക്കും.
വായ്പ അനുവദിച്ചവര്‍ക്കുള്ള അനുമതി പത്രം വിതരണവും പുതുതായി വായ്പ ആവശ്യമുള്ള സംരംഭകരുടെ ക്വട്ടേഷനുള്ള അപേക്ഷയും മേളയില്‍ സ്വീകരിക്കും.
summary: meppayyur panchayath loan license subsidy fair tomorrow