ജാനകി ടീച്ചറുമൊത്തുള്ള ഓർമകൾ പങ്കുവച്ചു; നെടുംപൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിലെ അനുശോചനയോഗം
മേപ്പയ്യൂർ: മേപ്പയ്യൂർ നെടുംപൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപിക ജാനകി ടീച്ചറുടെ നിര്യാണത്തിലാണ് സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചത്.
സ്ക്കൂൾ മാനേജരും മുൻ പ്രധാനധ്യാപകനുമായ ഗംഗാധരൻ മാസ്റ്റർ അനുശോചനസന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ അധ്യക്ഷത വഹിച്ചു.
കെ.എം.എ അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി കെ.ടി. പ്രഭ ടീച്ചർ സംസാരിച്ചു. പൂർവ്വ വിദ്യാർഥി കെ.ടി. ശ്രീധരൻ ടീച്ചറുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ചു. സ്കൂൾ അധ്യാപകരും, രക്ഷിതാക്കളും മറ്റും അനുശോചന യോഗത്തിൽ പങ്കെടുത്തു.