ഓണം വിപുലമാക്കാന്‍ വിവിധയിനം ഖാദി വസ്ത്രങ്ങളുമായി മേപ്പയ്യൂര്‍ ഖാദി വിപണന മേളയ്ക്ക് തുടക്കമായി


മേപ്പയൂര്‍: കേരള ഖാദിഗ്രാമ വ്യവസായ ബോഡിന്റെ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ജംങ്ഷന്‍ പരിസരത്ത് ഇന്ന് രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.

വിവിധയിനം ഖാദി വസ്ത്രങ്ങള്‍, ദോത്തികള്‍, സാരികള്‍ മറ്റ് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ പ്രോജക്ട ഓഫീസര്‍ കെ.ഷിബി അധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, ശോഭ എന്നിവര്‍ സംസാരിച്ചു. മേള സെപ്റ്റംബര്‍ 7 വരെ ഉണ്ടായിരിക്കുന്നതാണ്.

summary: meppayyur Kerala khadi village industry board onam khadi mela has started