നൃത്തച്ചുവടുകളും താളമേളങ്ങളുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവം; കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍ നടന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

സംഗീത സംവിധായകന്‍ ദിലീപ് എം.എസ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സ്‌കൂള്‍ മേനേജര്‍ കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് എം.ടി സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രധാന അധ്യാപകന്‍ കെ.കെ അബ്ദുള്‍ സലാം സ്വാഗതംവും പി.ഇ.സി കണ്‍വീനര്‍ ടി സുനന്ദ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

summary: meppayyur gramapanchayath school art festival was held