ദേശീയ- സംസ്ഥാന പുരസ്‌കാര നിറവില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
മേപ്പയ്യൂര്‍: പുരസ്‌ക്കാര നിറവില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം. മികച്ച ഗുണനിലവാര സേവനത്തിനുള്ള ദേശീയ പുരസ്‌ക്കാരമായ നേഷനല്‍ ക്വാളിറ്റി അഷൂറന്‍സ് സ്റ്റാന്‍ഡേഴ്‌സ് (എന്‍.ക്യു.എ.എസ്സ്) അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരമായ കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കെ.എ.എസ്സ്.എച്ച്) അവാര്‍ഡ് എന്നിവ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി.
കോഴിക്കോട് ടാഗോര്‍ സെന്ററിനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശിയില്‍ നിന്നും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മററി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി.പി.രമ മെമ്പര്‍ ഇ.കെ. റാബിയ, മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.വി. വിക്രം, എച്ച്.ഐ. സതീശന്‍, ആരോഗ്യ വനിതാ ശിശു വിസെനവകുപ്പു ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.
summary: meppayyur grama panchayath family health center has won awards including from the central and state govt