ഇനി തൊഴില്‍ തേടി അലയേണ്ടതില്ല; മേപ്പയ്യൂരിലെ യുവജനങ്ങള്‍ക്കായി സ്വയംതൊഴിലില്‍ സൗജന്യ പരിശീലന പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്
മേപ്പയ്യൂര്‍: യുവ ജനങ്ങളെ സംരംഭകരാക്കാന്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭക വര്‍ഷാഘോഷത്തിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്, വ്യവസായ വാണിജ്യ വകുപ്പ്, കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് സ്വയം തൊഴില്‍ പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര-ഗ്രാമ വികസന മന്ത്രാലയം നടത്തുന്ന പരീക്ഷയും സ്വയം തൊഴില്‍ മേഖലയില്‍ ഇന്ത്യയില്‍ എവിടേയും സ്വീകരിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ്, കൂണ്‍ കൃഷി, ഫുഡ് പ്രോസസ്സിംഗ്, അച്ചാര്‍, പപ്പടം, മസാല പൗഡര്‍ നിര്‍മ്മാണം, കോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പത്ത് മുതല്‍ ഒരുമാസം വരെയാണ് പരിശീലന കാലയളവ്.
സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് മുമ്പായി താഴെ പറയുന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുക. https://surveyheart.com/form/62e409b424ff9216a52f6bb1
summery: meppayyur grama panchayat with free self employment training for youth