‘യോഗയിലൂടെ രോഗത്തെ അകറ്റാം’ മേപ്പയ്യൂരില്‍ വനിതകള്‍ക്കായി യോഗ പരിശീലനം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്ക് യോഗയില്‍ പ്രാവിണ്യം നേടുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗ പരീശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയ്യൂര്‍ ഗവ.ആയുര്‍വ്വേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി നടത്തുന്നത്. മാനസികവും ആത്മീയവുമായ സംതൃപ്തിയ്ക്കും രോഗത്തെ അകറ്റാനുള്ള മാര്‍ഗ്ഗമായും യോഗയെ കാണുന്നവരുണ്ട്. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍ വരെ യോഗ ദിനചര്യയുടെ ഭാഗമാക്കിയവരാണ്.

വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡന്റ് എന്‍.പി.ശോഭ അദ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി.രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍ പി.പ്രകാശന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.ജി.ദിവ്യശ്രീ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജയ, ഹെഡ്മിസ്ട്രസ് ജി.കെ.ദീജി, ഫാര്‍മസിസ്റ്റ് എന്‍ അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു.