കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണം: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്
മേപ്പയ്യൂര്‍:കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പ്രഹസനമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്.
ദീപക്കിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിന്‍ ആവശ്യപ്പെട്ടു.
ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പകരം ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പിക്കാന്‍ തയ്യാറാവണം. തിക്കോടി കടപ്പുറത്ത് കണ്ട മൃതദേഹം മാതാവ് ദീപക്കിന്റെതല്ല എന്ന് പറഞ്ഞിട്ടു പോലും സംസ്‌കരിക്കാന്‍ വിട്ടു കൊടുത്ത പോലീസ് നടപടി സംശയകരമാണ്. കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും കുറ്റവാളികളെ കണ്ടെത്താന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍, ജനറല്‍ സെകട്ടറി എം.എം അഷറഫ്, ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത്, സെക്രട്ടി ഇസ്മായി കീഴ്‌പോട്ട്, മുജീബ് കോമത്ത്, ഇബ്രാഹിം വടക്കുമ്പാട്ട്, പി അസ്സയിനാര്‍ എന്നിവര്‍ പങ്കെടുത്തു.
summery: meppayur panchayath muslim league wants chief minister to intervene in deepak’s missing