ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാ വാര്‍ഡ്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാ വാര്‍ഡ് വികസന സമതിയും കുടുംബശ്രീയും സംയുക്താമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു.

രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.എം ബാബു സ്വാഗതവും, സി.ഡി.എസ് മെമ്പര്‍ നിഷ സ്മാര്‍ത്ത നന്ദിയും പറഞ്ഞു.