മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. ഷര്‍മിന കോമത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം. അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കോമത്ത്, കെ. ജാസ്മിന്‍, എസ്.പി. സക്കിന, ജമീല രയരോത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എസ്.പി സക്കീന (പ്രസിഡന്റ്), റംല നടുവിലയില്‍, വി. അസ്‌ന (വൈസ് പ്രസിഡന്റ്), പി. സൗദ, ഇ. ആയിഷ(ജോയിന്റ് സെക്രട്ടറി), വി. മുംതാസ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.