പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം; വാഹന പ്രചരണ ജാഥയ്ക്ക് മേപ്പയ്യൂര്‍ ടൗണില്‍ സമാപനം


മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥ കീഴ്പയ്യൂര്‍ മണപ്പുറം, കീഴ്പയ്യൂര്‍ പള്ളി, ചെമ്പക മുക്ക്, വിളയാട്ടൂര്‍, മഞ്ഞക്കുളം, എളമ്പിലാട്, കൊഴുക്കല്ലൂര്‍, നരക്കോട്, നിടുമ്പൊയില്‍, ചാവട്ട്, ചങ്ങരം വെള്ളി എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മേപ്പയ്യൂര്‍ ടൗണില്‍ സമാപിച്ചു.

വിവിധ കേന്ദ്രങ്ങള്‍ ജാഥാ ക്യാപ്റ്റന്‍ എം.കെ അബ്ദുറഹിമാന്‍, വൈസ് ക്യാപ്റ്റന്‍ എം.എം അഷറഫ്, ഡയരക്ടര്‍മാരായ അന്‍വര്‍ കുന്നങ്ങാത്ത്, കെ ലബീബ് അഷറഫ്, വി.എം അഫ്‌സല്‍, കോഡിനേറ്റര്‍മാരായ കെ.എം.എ അസീസ്, ഇസ്മായില്‍ കീഴ്‌പോട്ട്, ഐ.ടി അബ്ദുസ്സലാം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, വൈസ് പ്രസിഡന്റ് വി.വി.എം ബഷീര്‍, മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, വൈസ് പ്രസിഡന്റ് ഷുഹൈബ് തറമല്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എരവത്ത്, മുജീബ് കോമത്ത്, ടി.എം അബ്ദുളള, ടി.എം മായന്‍ കുട്ടി, പി അസ്സയിനാര്‍, കീഴ്‌പോട്ട് മൊയ്തി, മലപ്പാടി മുഹമ്മദ്, ഇ.പി അബ്ദുറഹിമാന്‍, പി.പി.സി മൊയ്തി, മഠത്തില്‍ അബ്ദുറഹിമാന്‍, ടി സിറാജ്, സി.എം അമ്മത്, ഫൈസല്‍ ചാവട്ട് സംസാരിച്ചു.

മേപ്പയ്യൂര്‍ ടൗണില്‍ നടന്ന സമാപന യോഗം നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.എ അസീസ് അധ്യക്ഷനായി. എം.എം അഷറഫ്, എം.കെ ഫസലുറഹ്‌മാന്‍, ഇസ്മായില്‍ കീഴ്‌പോട്ട്, അന്‍വര്‍ കുന്നങ്ങാത്ത് സംസാരിച്ചു.

സെപ്തംബര്‍ 20 മുതല്‍ 26 വരെയാണ് പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനംനടക്കുന്നത്.

summary: meppayur muslim league committee concluded the vehicle campaign rally