മേപ്പയ്യൂര്‍ മങ്ങാട്ടുമ്മല്‍ ക്ഷേത്രം കളംപാട്ട് ഉത്സവം; ഫണ്ട് ശേഖരണത്തിന് തുടക്കമായി
മേപ്പയ്യൂര്‍: മങ്ങാട്ടുമ്മല്‍ ക്ഷേത്രം കളംപാട്ട് ഉത്സവത്തിന്റെ ഫണ്ട് ഏറ്റുവാങ്ങി. മങ്ങാട്ടുമ്മല്‍ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തേങ്ങയേറും കളംപാട്ട് മഹോത്സവും ഡിസംബര്‍ 16, 17, 18 തിയ്യതികളിലാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി നടന്ന ഫണ്ട് ശേഖകരണ ഉദ്ഘാടനം സരസ ബാലന്‍ ഉത്സവാഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.കെ നാരായണന് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് ആര്‍.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി എം.എം ബാബു, പി.എം മുരളിധരന്‍, സി.എം. ബാലന്‍, സുധാകരന്‍ പി, ചന്ദ്രന്‍ കിഴക്കയില്‍, സന്തോഷ് ചെറുവത്ത്, വിനോദന്‍ സി, റീന പടിക്കല്‍, ദേവരാജന്‍ ശംഭൂസ്, മനോഹരന്‍ ഉഷസ് എന്നിവര്‍ പങ്കെടുത്തു.