കൊറോണ സമയത്തെ മികവുറ്റ പ്രവര്‍ത്തനം; കുടുംബശ്രീ സംഘങ്ങള്‍ക്ക് റെസി ലിയന്‍സ് ഫണ്ട് വിതരണം ചെയ്തു


മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തില്‍ കൊറോണ സമയത്ത് പ്രവര്‍ത്തനം നടത്തിയ കുടുംബ ശ്രീ സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് റെസി ലിയന്‍സ് ഫണ്ട് വിതരണം ചെയ്തു.

ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീജ അധ്യക്ഷം വഹിച്ചു.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ സറീന ഒളോറ, പ്രകാശന്‍, ഇ.കെ റാബിയ, മിനി അശോകന്‍, അസി. സെക്രട്ടറി വി.എ സന്ദീപ്, കോ-ഓഡിനേറ്റര്‍ അഖില്‍, വി.ഇ.ഒ വി പിന്‍ദാസ്, ശാലിനി, റീജ (ഹരിത കര്‍മ്മ സേന) എന്നിവര്‍ സംസാരിച്ചു.

summery: risi linence fund distribution