കുതിച്ചുകയറുന്ന വിലക്കയറ്റത്തില്‍ നിന്നും കരകയറാം; വിഷുവിന് വിഷരഹിത പച്ചക്കറിയുമായി മേപ്പയ്യൂരിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍


മേപ്പയ്യൂര്‍: വിഷു അടുത്തതോടെ വിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്. വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്തുന്നതോടൊപ്പം വിഷ രഹിത പച്ചക്കറിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ് പ്രവര്‍ത്തകര്‍.

വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വി.പി രമ അധ്യക്ഷത വഹിച്ചു.

സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ, മെമ്പര്‍മാരായ ശ്രീജ വി.പി, ലീല കെ.കെ, സി.ഡി.എസ് മെമ്പര്‍മാരായ ശാലിനി. കെ.കെ, രമ്യ എ.എം എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സി.ഡി.എസ് അംഗം നിബിത ഗിരീഷ് നന്ദി രേഖപ്പെടുത്തി.